കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ശ്വാസകോശത്തിൽ മണൽ കയറിയിട്ടുണ്ടോ എന്നുള്ള കാര്യത്തിലും ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചു. കൊല്ലത്തു നിന്നും സുഹൃത്തുക്കളായ നാല് പ്ലസ് ടു വിദ്യാർത്ഥികൾ ആണ് വർക്കല പാപനാശം ബീച്ചിൽ ഇന്ന് വൈകുന്നേരം 3.30 ന് കുളിക്കാൻ എത്തിയത്. ഇവരിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്.