തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചു. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസുകൾ നിലവിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4.25 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05 ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7.35നു പുറപ്പെട്ട് 9.55ന് ആയിരിക്കും അഹമദാബാദിൽ എത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും പ്രയോജനപ്പെടും.