മധ്യപ്രദേശിലെ മെന്‍ഡോരിയിലെ രത്തിബാദില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് പിടിച്ചെടുത്തത് 52 കിലോ സ്വര്‍ണവും 10 കോടി രൂപയും !!!


ഭോപ്പാല്‍ പോലീസും ആദായനികുതി വകുപ്പും നടത്തിയ അന്വേഷണത്തിലാണ് റാത്തിബാദിലെ മെന്‍ഡോറിയില്‍ കാര്‍ കണ്ടെത്തിയത്. അതേ സമയം ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് പോലീസിലെയും ആദായനികുതി വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്വര്‍ണത്തിന് ഏതാണ്ട് 42 കോടി രൂപ മൂല്യം വരും. ഇത് ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ആദായനികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാര്‍ കിടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെന്‍ഡോരിയിലെത്തിയതെന്ന് ഭോപ്പാല്‍ സോണ്‍-1 ഡി.സി.പി പ്രിയങ്ക ശുക്ല പ്രതികരിച്ചു.

കാര്‍ പരിശോധിച്ചപ്പോള്‍ അകത്ത് ഏഴ് ബാഗുകള്‍ ശ്രദ്ധയില്‍പ്പെട്ടു. കാര്‍ തുറന്ന് ഈ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലില്‍ താമസിക്കുന്ന ഗ്വാളിയര്‍ സ്വദേശി ചേതന്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി പറഞ്ഞു.

أحدث أقدم