അടക്കാനുണ്ടായിരുന്നത് വെറും 549 രൂപ... പണമില്ലെങ്കില്‍ പോയി ചത്തൂടേയെന്ന് പണമിടപാട് സ്ഥാപനം... യുവാവ് ജീവനൊടുക്കി





പാലക്കാട് : മണ്ണാര്‍ക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വായ്പ നല്‍കിയ സ്ഥാപനത്തിന്റെ ഏജന്റിന് മുന്നില്‍ വെച്ചായിരുന്നു മരിയംകോട് സ്വദേശി ഇക്ബാല്‍ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. 549 രൂപ അടയ്ക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് ഏജന്റ് സമ്മതിച്ചില്ലെന്നാണ് ഇക്ബാലിന്റെ ഭാര്യ ഫസീലയുടെ ആരോപണം.

രണ്ട് ദിവസത്തെ സാവകാശം തന്നൂടെ എന്ന് അപേക്ഷിച്ചപ്പോള്‍ ഏജന്റ് കയര്‍ത്ത് സംസാരിച്ചെന്ന് ഇഖ്ബാലിന്റെ കുടുംബം പറയുന്നു. ‘പൈസ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ചത്തൂടേയെന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്. ആ മനോവിഷമത്തിലാണ് അദ്ദേഹം വിഷം കഴിച്ചത് . ഫസീല പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.
أحدث أقدم