ആലപ്പുഴ കളർകോട് വാഹനാപകടം :6 പേർ ചികിത്സയിൽ, രണ്ടു പേരുടെ ആരോ​ഗ്യ നില ​ഗുരുതരം



ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു ആറു പേരും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിൽ രണ്ടു പേരുടെ ആരോ​ഗ്യ നില ​ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ഇവർ വെൻ്റിലേറ്ററിൽചികിത്സയിലാണ്. മൂന്നുപേരിൽ ഒരാൾക്ക് ബ്രയിൻ സർജറി ചെയ്തിരുന്നു. ഒരാൾക്ക് മൾട്ടിപ്പിൾ ഫ്രാക്ചറുമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

أحدث أقدم