ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന 690452 എന്ന സംഖ്യ .. ഇത് ഇടത് കൈത്തണ്ടയുടെ താഴെ എഴുതി രാത്രി ഉറങ്ങിയാൽ സ്വപ്നത്തിൽ നിന്ന് ഉണരില്ലേ ? 690452 എന്ന സംഖ്യയും അതിൻ്റെ പിന്നിലെ കാര്യങ്ങളും അറിയാം.




കോട്ടയം: ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന 690452 എന്ന സംഖ്യ .. ഇത് ഇടത്  കൈത്തണ്ടയുടെ താഴെ എഴുതി രാത്രി ഉറങ്ങിയാൽ സ്വപ്നത്തിൽ നിന്ന് ഉണരില്ലെന്നും എന്നന്നേയ്ക്കുമായി സമാന പ്രപഞ്ചത്തിൽ എത്തിച്ചേരുമെന്നും അധവാ നിങ്ങൾ ഉറക്കത്തിൽ മരിക്കുന്നതായി സ്വപ്നം കണ്ടെങ്കിൽ അത് യഥാർത്ഥ ജീവിതത്തിലും സംഭവിക്കുമെന്നാണ് ചില " ഇൻസ്റ്റാഗ്രാം ശാസ്ത്രജ്ഞർ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത്
യഥാർത്ഥത്തിൽ ഇത് ഒരു മിധ്യാ ധാരണയാണ് ശരിക്കും 2021 ൽ ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യമായി  പ്രത്യക്ഷപ്പെട്ടത്
തുടർന്ന് വിവിധ യൂറ്റ്യൂബർന്മാരും ,ഇത്തരം വിചിത്രമായ കാര്യങ്ങൾ വീഡിയോ ചെയുന്നവർക്കും കിട്ടിയ ചാകരയായി കരുതി നൂറുകണക്കിന് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു
വീഡിയോ ചെയ്തവർക്ക് ആയിരക്കണക്കിന് പ്രേക്ഷകരെയും കിട്ടി 
സത്യത്തിൽ ഇങ്ങനെ ഒന്നില്ല എന്നതാണ് യാഥാർത്ഥ്യം !

📌 ഈ നമ്പർ കൈത്തണ്ടയിൽ  എഴുതുമ്പോൾ നമ്മളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകും
 മരണമോ മറ്റോ  സംഭവിച്ചാലോ എന്നുള്ളതാണ്  ഈ ഭയം മനസ്സിൽ ആഴ്ന്ന് പോകുന്നു നമ്പർ എഴുതി ഉറങ്ങാൻ കിടക്കുന്ന വ്യക്തി പതിയെ സുഖ: നിദ്രപ്രാപിക്കും തുടർന്ന് 'പകുതി ഉറക്കത്തിലായ ബോധ മനസ്സ് 
'ഉപബോധമനസിനെ പതുക്കെ ബോധ മനസ്സിൽ ഉണ്ടായ കാര്യത്തെ ഓർപ്പിക്കും ( ഒരു സ്വപ്നം എന്നാൽ വെറും സെക്കൻ്റുകൾ മാത്രമാണ് ) 
ഈ സമയം  ചിലർക്കു സ്ലീപ്‌ പരലിസ് ഉണ്ടാകും അതായത് ബോധം ഉണ്ട് എന്നാൽ ചലിക്കാനോ മിണ്ടനോ സാധിക്കാത്ത അവസ്ഥ ഇത് കുറെ അധികം നേരം തുടർന്ന് പോയാൽ ഓക്സിജൻ ലഭ്യത കുറയും ഒരു പക്ഷെ മരണം സംഭവിക്കും. ഉണർന്നാൽ ഒന്നും തന്നെ സംഭവിക്കില്ല.
 സത്യത്തിൽ നമ്മുടെ മനസിന്റെ പ്രശ്നം ആണ്.
  ഇതിൽ നിന്ന് രക്ഷ പെടാൻ ഉള്ള മാർഗം 
 നമ്മൾ ശക്തമായി അലറാനും ചലിക്കാനും ശ്രമിക്കുക റിസൾട്ട്‌ കിട്ടും നമ്മൾ ഉണരും ഒന്നും തന്നെ സംഭവിക്കില്ല ഇതാണ് ഇതിൻ്റെ പിന്നിലെ ശാസ്ത്രീയ വശം
പുതുതലമുറയിലെ 90% ന്യൂജൻ കുട്ടികളും ഇത്തരം അധുനിക അന്ധവിശ്വാസങ്ങൾക്ക് അടിമയാകാനുള്ള കാരണം ചില വാട്ട്സ്ആപ്പ്, ഇൻസ്റ്റാ ശാസ്ത്രഞ്ജർ ആണ് 
വീഡിയോ കാണരുത് എന്നല്ല അതിലെ നെല്ലും പതിരും വേർതിരിച്ച് അറിയാനുള്ള ഭൗതികമായതും  ,യുക്തിപരമായതുമായ തിരിച്ചറിവ് ഉണ്ടാക്കി എടുണം
أحدث أقدم