കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരികളായ മൂന്ന് പെൺകുട്ടികളാണ് ഉത്തര കന്നഡയിലെ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചത് . സ്കൂൾ വിനോദയാത്രയുടെ ഭാഗമായി സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം മുരുഡേശ്വറിലെത്തിയതായിരുന്നു. വൈകുന്നേരത്തോടെ സംഘം ബീച്ചിലെത്തി. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികൾ കടലിലിറങ്ങിയാതായി പറയുന്നു
7 വിദ്യാർത്ഥിനികൾ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. 7 പേരും കൂറ്റൻ തിരമാലയിൽ കുടുങ്ങി കടലിലേക്ക് ഒഴുകിപ്പോയി. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റ് 4 പേരെ രക്ഷിക്കാനായില്ല. നിലവിൽ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്, മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുകയാണ്.