പാലക്കാട് ജില്ലയിൽ 75 സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു കോൺഗ്രസിൽ അംഗത്വം എടുത്തു; കോൺഗ്രസ്സിലേയ്ക്ക് എത്തിയവരെ സ്വീകരിച്ചത് രാഹുൽ മാങ്കൂട്ടവും, സന്ദീപ് വാര്യരും ചേർന്ന് !




പാലക്കാട് : നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടല്‍.തേൻകുറിശ്ശി പഞ്ചായത്തില്‍ മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാർട്ടി വിട്ടത്.

ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ മുഖ്യാതിഥിയായി സംബന്ധിച്ചു.സി.പി.എം മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 75 ഓളം പേർ കോണ്‍ഗ്രസില്‍ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.


വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരെ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പരാമർശത്തിലും പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതയിലും മനംമടുത്ത് സി.പി.എം നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്ബ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.നടുവണ്ണൂർ നിയാഡ്‌കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്.

കോഴിക്കോട് ഡി.സി.സി ഓഫിസില്‍ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ ഷാള്‍ അണിയിച്ച്‌ അക്ബറലിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.പദവികള്‍ മോഹിച്ചല്ല കോണ്‍ഗ്രസില്‍ ചേർന്നതെന്നും മെക് സെവൻ വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമർശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണ്. വർഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി
أحدث أقدم