കൊല്ലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം 7 പേർക്ക് പരുക്ക്‌



കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർക്ക് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ചൊവാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് അമിതവേഗതയിൽ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസ് അമിതവേഗതയിൽ കാറിലേക്ക് ഇടിച്ചു കയറുന്നതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ കാറിന്‍റെ പിന്നാലെയുണ്ടായിരുന്ന ഓട്ടോ റിക്ഷയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. നിലവിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്.
أحدث أقدم