കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തിൽ: 9 മരണം



യുഎഇയിലെ ഖോർഫക്കാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചതായി വിവരം. ഇന്ത്യക്കാരായ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.   നിരവധി പേർക്ക് പരിക്കുണ്ട്. ഒമ്പത് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു.

മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അജ്മാനിൽ നിന്നും  ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.  അവധി ദിവസമായതിനാല്‍ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കാനും ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും വേണ്ടിയാണ് ഇവര്‍ അജ്മാനിലേക്ക് പോയത്.

രാത്രി എട്ട് മണിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും കെഎംസിസി പ്രവര്‍ത്തകനായ സലീമിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിച്ചു.

أحدث أقدم