അമ്മാവന്റെ അസ്ഥി ഉപയോഗിച്ച് ഗിറ്റാര്‍ നിര്‍മിച്ച് ആദരവ് പ്രകടിപ്പിച്ച് സംഗീതഞ്ജൻ ! !



ഫ്ലോറിഡ : യൂറ്റ്യൂബിൽ  'മിഡ്നൈറ്റ് പ്രിന്‍സ്' എന്ന് അറിയപ്പെടുന്ന ഫ്‌ലോറിഡയില്‍ നിന്നുള്ള മ്യുസീഷ്യന്‍ തന്റെ 'അങ്കിള്‍ ഫിലിപ്പി'ന്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാര്‍ നിര്‍മ്മിച്ചു. വ്യത്യസ്തമായ രീതിയില്‍ തന്റെ അമ്മാവന് ആദരവ് അര്‍പ്പിച്ചിച്ചുവെന്ന് സംഗീതജ്ഞന്‍ പറയുന്നു.

1996 -ല്‍ ഗ്രീസില്‍ വച്ച് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പ്രിന്‍സിന്റെ പ്രിയപ്പെട്ട ഫിലിപ്പ് അങ്കിളിന്റെ ജീവന്‍ നഷ്ടപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു.തുടർന്ന് അവ ശേഖരിച്ചാണ് ഗിത്താർ നിർമ്മിച്ചത് 
أحدث أقدم