അവധി കഴിഞ്ഞ് സ്കൂളിലേക്ക് എത്തിയ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു



മാവേലിക്കര: ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂളിലേക്ക് എത്തിയ അദ്ധ്യാപകൻ സ്കൂളിന് തൊട്ടടുത്ത് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 9.15 നാണ് സംഭവം. കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനായ കോട്ടയം പൊൻകുന്നം ചെറുവള്ളി പാവട്ടിയ്ക്കൽ അനൂപ്.ആർ (41) ആണ് മരിച്ചത്.

സ്കൂളിലേക്ക് പോകാൻ കുറത്തികാട് എൻ.എസ്.എസ് ഹൈസ്കൂൾ ജംഗ്ഷനിൽ ബസ് ഇറങ്ങി നടന്നുവരവേ കുഴഞ്ഞുവീഴുകയായിരുന്നു. പരിസരവാസികൾ കുറത്തികാട്ടെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. തലയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്ന് പറയുന്നു. ഭാര്യ: രാഖി. മക്കൾ: ഭവാനി ദേവി (9), ഭാനുപ്രിയ (3 മാസം).

أحدث أقدم