രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി നടപടി സ്വീകരിച്ചു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.