ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അമിതവേഗത്തിലെത്തിയ ബസ് ആദ്യം ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.