ബ്രേക്ക് തകരാറിലായി, വാഹനങ്ങൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; സ്ത്രീകടക്കം നാല് പേർ മരിച്ചു




മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അമിതവേഗത്തിലെത്തിയ ബസ് ആദ്യം ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
أحدث أقدم