ബഹ്റൈനിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയിൽ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണിൽ വീട്ടിൽ മണ്ണിൽ എബ്രഹാം തോമസ് ആണ് വിമാനത്തിൽ വെച്ച് മരണപ്പെട്ടത്.
ബഹറൈനിലുള്ള മകൻ നിതീഷ് എബ്രഹമിനെ സന്ദര്‍ശിക്കാൻ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചു.