മീനടം -പാമ്പാടി ദയറ റൂട്ടിൽ എസ്സ് എൻ പുരത്തിനും , തിരികെ മെഡിക്കൽ കോളജിലേയ്ക്കും കെ .എസ് .ആർ . ടി .സി.ബസ്സ് സർവ്വീസ് ആരംഭിച്ചു


 കോട്ടയം,പുതുപ്പള്ളി ,മീനടം , ഉണക്കപ്ലാവ് ,പാമ്പാടി ദയറ വഴി എസ്സ് എൻ പുരത്തിനും, തിരികെ അതേ റൂട്ടിൽ മെഡിക്ക കോളജിനും, കെ. എസ്സ്. ആർ. ടി. സി സർവീസ്  ആരംഭിച്ചു. വളരെ യാത്ര ക്ലേശം അനുഭവിച്ചു കൊണ്ടിരുന്ന ഈ പ്രദേശത്തേക്കുള്ള പ്രധമ സർവ്വീസ് ഇന്ന് രാവിലെ 6.40 കോട്ടയത്തു നിന്നും ആരംഭിച്ചു. പൊത്തൻ പുറം ദയറായിൽ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി KV ജോസഫ് റമ്പാച്ചൻ, ഫാ .അനൂപ് ഏബ്രഹാം എന്നിവർ ചേർന്ന് ബസ്സിന് പൂവ് മാലയണിയിച്ച് സ്വീകരിച്ചു.  ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആവശ്യപ്രകാരം , ,ദയറ മാനേജർ ഫാ .അനുപ് ഏബ്രഹാം, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന കൗൺസിൽ മെമ്പർ ശ്രീ. ഷാജി കുറിയന്നൂർ, പീറ്റർ തോമസ് റമ്പാൻ വിവിധ രാഷ്ട്രീയ നേതാക്കൾ ദേവസ്വം ബോർഡ് മന്ത്രി , മന്ത്രി വി എൻ വാസവൻ ,അഡ്വക്കേറ്റ് റെജി സക്കറിയ ,എന്നിവരുടെ നിരന്തര പ്രവർത്തന ഫലമായിട്ടാണ് ഈ സർവ്വീസ് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ബഹു. കെ.ബി ഗണേഷ് കുമാർ അനുവധിച്ചിരിക്കുന്നത് .ഇതിൻ്റെ വിജയത്തിന് എല്ലാവരും ആത്മാർഥമായി സഹകരിക്കുക.
ദയറായിൽ നടന്ന ചടങ്ങിൽ K S R T C ഡി.റ്റി. ഒ, കൺട്രോളിംഗ് ഓഫീസർമാരായ ബിജൂ, മനോജ്, എന്നിവർ സംബന്ധിച്ചു എസ്സ്.എൻ പുരം അമ്പലത്തിൻ്റെ ചുമതലക്കാരും, വാർഡ് മെംബർ ലാലിയും സംബന്ധിച്ചിരുന്നു.
أحدث أقدم