സിപിഐഎം നേതാവ് ബിജെപിയിൽ ചേർന്ന സംഭവം.. കായംകുളത്ത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവർത്തകർ.


സിപിഐഎം നേതാവ് ബിജെപിയിൽ ചേർന്നതിൽ കായംകുളത്ത് വീണ്ടും ആഘോഷം. ബിപിൻ സി ബാബു സിപിഐഎം വിട്ടു പോയത് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് കായംകുളത്തെ പ്രവർത്തകർ. ഭാര്യയും സിപിഐഎം പ്രവർത്തനവുമായ മിനിസ ജബ്ബാറിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ബിപിനെ കുറിച്ചുള്ള ചെറിയ പ്രസംഗവും പ്രാദേശിക നേതാവ് നടത്തിവിട്ടുപോയതിലൂടെ യഥാർത്ഥ പാർട്ടിയെ രക്ഷിക്കുകയാണ് ബിപിൻ ചെയ്തത് എന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് അദ്ദേഹം. കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായിരുന്നു. 2021 മുതൽ 2023 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.


أحدث أقدم