ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താൻ...ചാണ്ടിയെ പോലുള്ള ഒരാളുടെ മനസ്സിന് വിഷമം ഉണ്ടായെങ്കിൽ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
എം.കെ രാഘവൻ വിഷയത്തിൽ പൊതുസമൂഹത്തിൽ നിൽക്കുന്ന ഒരാൾക്കുണ്ടാവുന്ന വിഷമമാണ് അദ്ദേഹത്തിന് ഉണ്ടായത്.പരസ്പരം സംസ്കാര സമ്പന്നമായ പെരുമാറ്റ രീതി വേണമെന്നാണ് തന്റെ അഭിപ്രായം.അതിന്റെ ലംഘനം ഉണ്ടാവരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
പുനഃസംഘടന എന്നാൽ ചേരി തിരിവിനുള്ള അവസരമല്ല..സംഘടന ഇന്ന് മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുന്നു.
വിഭജിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്.പരസ്പര വിശ്വാസത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്
ഇത്തരം വിഷയങ്ങൾ പൊതു സംവാദത്തിലേക്ക് പോകുന്നത് ഗുണകരമല്ല
പാർട്ടി പുനഃസംഘടന എന്നാൽ പാർട്ടി പിടിച്ചെടുക്കാൻ കിട്ടുന്ന അവസരമായി കാണരുതെന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു.