ഗോഹട്ടി: അസമിലെ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും പൊതുസ്ഥലങ്ങളിലും ബീഫിന് നിരോധനം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് നിലവിലുള്ള ബീഫ് നിരോധന നിയമത്തിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചെന്ന് അറിയിച്ചത്.
നിലവിൽ ക്ഷേത്രങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിൽ ബീഫ് നിരോധിച്ചിട്ടുണ്ട്. 3 വർഷം മുൻപ് സംസ്ഥാനത്ത് ഗോവധം നിരോധിച്ചിരുന്നു. ജനങ്ങൾ ഏറ്റെടുത്ത ഈ തീരുമാനത്തിന്‍റെ തുടർച്ചയാണിതെന്നും അദ്ദേഹം.