പാമ്പാടി . ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പാമ്പാടി താലൂക്ക് ബ്രാഞ്ച് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും ആദരിക്കലും നടത്തി.
ചെയർമാൻ ഒ.സി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ കെ.ടി. ചാക്കോ ഐ. എ. എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്കൺ ചാരിറ്റീസ് സെക്രട്ടറി ജോർജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സഹകരണ മേഖലയിലെയും അദ്ധ്യാപക രംഗത്തും മികച്ച സേവനം ചെയ്തകെ. ഗോപകുമാർ, 80 വയസ്സ് പൂർത്തിയാക്കിയ റെഡ്ക്രോസ് സൊസൈറ്റി വി.ടി.നൈനാൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി. എം. മാത്യു, ക്ഷേർളി തര്യൻ, കെ.കെ. കരുണാകരൻ,മാത്യു പാമ്പാടി എന്നിവർ പ്രസംഗിച്ചു.