ഹോട്ടലിനുളളിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ



അമ്പലപ്പുഴ: വണ്ടാനത്ത് ഹോട്ടലിനുളളിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ.വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കി ( 22 )നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾ വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ കൈയ്യില്‍ കരുതി 23 ന് രാത്രി 10.55 ന് വണ്ട‍ാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് വടക്കുവശമുളള പരാതിക്കാരിയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിനുളളിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടക്കുകയും , അസഭ്യം പറഞ്ഞു കൊണ്ട് പരാതിക്കാരിയേയും, കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയുടെയും നേരെ വടിവാളു ചുഴറ്റിവീശി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി .

വടിവാള് ഉപയോഗിച്ച് കടയിലെ ടേബിളുകളും, കസേരകളും തല്ലിപൊട്ടിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആളുകളെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു . പരാതിക്കാരി നല്കിയ പരാതിയിൽ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് കേസ്സിലെ ഒന്നാം പ്രതിയായ ഇസഹാക്കിനെ പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്ത്വത്തിൽ എസ്.സി.പി.ഒ മാഹിൻ, സി.പി.ഒ ജിനൂപ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
أحدث أقدم