വയനാട് ദുരന്തം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചേനെ.

പുനരധിവാസത്തിനായി എന്‍ജിയോകളും വ്യക്തികളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സഹായം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

വയനാടിന് പ്രധാനമന്ത്രി തന്നെ നേരിട്ട് സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യോമ സേനയുടെ സേവനങ്ങള്‍ക്ക് പണം ചോദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു.

രക്ഷാ പ്രവര്‍ത്തന ദൗത്യങ്ങള്‍ക്ക് ഒരിക്കലും പണമീടാക്കാറില്ലെന്നും ഇത് മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ടായിരിക്കാം ഇത്തരത്തില്‍ പണം തേടിയതെന്നും ചില നിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم