പാമ്പാടി കാളച്ചന്തയിൽ കടയുടമ ഇരുട്ടിൻ്റെ മറവിൽ ഹൈവേ കൈയ്യേറി റോഡ് കോൺക്രീറ്റ് ചെയ്തു മനുഷ്യജീവന് ഭീഷണിയായും വിധത്തിൽ കല്ലുകൾ നിരത്തി



✒️ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി കാളച്ചന്തയിൽ സൂപ്പർ മാർക്കറ്റ് ഉടമ  ഇരുട്ടിൻ്റെ മറവിൽ  ഹൈവേ കൈയ്യേറി റോഡ് കോൺക്രീറ്റ് ചെയ്യുകയും , മനുഷ്യജീവനും ,വാഹനങ്ങൾക്കം  ഭീഷണിയായും വിധത്തിൽ കല്ലുകൾ നിരത്തിവച്ചിരിക്കുകയുമാണ് 
കാളച്ചന്തയിൽ പുതിയതായി തുടങ്ങാൻ ഇരിക്കുന്ന
സെൻ്റെർ പോയിൻ്റ് എന്ന സൂപ്പർ മാർക്കറ്റിന് ഉള്ളിലേയ്ക്ക് ആണ്    കാളച്ചന്ത വളവിലെ നടപ്പാത കൈയ്യേറി നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്
പാവപ്പെട്ട നാട്ടുകാർ വഴിയരികിൽ ഒരു വാഴ നട്ടാൽ നിയമത്തിൻ്റെ നൂലാമാലകളുമായി എത്തുന്ന നിയമപാലകരും ,റോഡ് അതോരിട്ടിയും ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യത്തിനോട് ഉള്ള വെല്ലുവിളിയാണ് ദേശീയ പാത നിയമം, 1956 പ്രകാരം ഇത് കനത്ത കുറ്റമാണ്  അതു മാത്രവുമല്ല ഹൈവേയുടെ ടാറിംഗ് ചേർത്താണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത് 



ഈ കടയുടെ മുമ്പിൽ ഉണ്ടായിരുന്ന തണൽമരം മുറിച്ച് മാറ്റിയതും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരാണെന്ന് സംശയമുണ്ട്
അതു മാത്രമല്ല കോടികൾ മുടക്കി സർക്കാർ സ്ഥാപിച്ച ടൈലുകൾക്ക് മുകളിലൂടെയാണ് ഈ കോൺക്രീറ്റ് 
ഉടൻ ഈ അനധികൃത നിർമ്മാണം പഞ്ചായത്തോ ,ഹൈവേ അധികാരികളോ ,പോലീസോ  ഇടപെട്ട്  പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
أحدث أقدم