ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്. മുന്നൂറോളം തടവുകാരാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിലവില്‍ ഉള്ളത്. അടുത്ത കാലത്തൊന്നും തടവുകാര്‍ ജയില്‍ ചാടുന്ന സംഭവം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ രണ്ടാഴ്ച മുമ്പ് വിചാരണ തടവുകാര്‍ ജയില്‍ അധികൃതരെ മര്‍ദിച്ചിരുന്നു. ഇതില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാബാ ഷെരീഫ് കൊലക്കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന പ്രതികളായ അജ്മല്‍, ഷഫീഖ് എന്നീ പ്രതികളായിരുന്നു ഉദ്യോഗസ്ഥരെ ആക്രമിച്ചത്.