പോത്തുകല്ലിൽ ഭൂമിക്കടിയില്‍ നിന്നും വീണ്ടും പ്രകമ്പനം…



നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് അറിയിച്ചു. ഡിസംബര്‍ 3, 7, 9 തീയതികളിലാണ് ഈ പ്രദേശത്ത് വീണ്ടും ഭൂമിക്കടിയില്‍ ശബ്ദവും പ്രകമ്പനവും ഉണ്ടായത്. എന്നാല്‍, തൃശ്ശൂര്‍ പീച്ചി സ്റ്റേഷനില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഭൂമികുലുക്ക തരംഗങ്ങളൊന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് അറിയിച്ചിട്ടുണ്ട്.

أحدث أقدم