സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങി…ആലപ്പുഴയിൽ വിദ്യാർത്ഥിയ്ക്ക്…





അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.ആലപ്പുഴ ലജനത്ത് എച്ച്.എസ്.എസ് ലെ പ്ലസ് ടു വിദ്യാർത്ഥി സക്കറിയ വാർഡ് ദേവസ്വം പറമ്പിൽ മാഹിൻ (17) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 6 ഓടെ കഞ്ഞിപ്പാടം പൂക്കൈത കാറ്റിൽ പാലത്തിന് താഴെ ആയിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും മറ്റ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി ഇറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ആറ്റിൽ മാഹിൻ മുങ്ങി പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാരും, വിവരം അറിഞ്ഞ് തകഴി യിൽ നിന്നും, ആലപ്പുഴ നിന്നും അഗ്നി രക്ഷാ സേനയുടെ സ്കൂബാ ടീമുകൾ എത്തി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
أحدث أقدم