ഹരിയാനയിൽ ജന്മദിനാഘോഷത്തിനിടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു



ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയിൽ ജന്മദിനാഘോഷത്തിനിടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. 25 വയസ് പ്രായം തോന്നിക്കുന്ന മൂവരും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പഞ്ച്കുളയിലെ ഹോട്ടൽ സുൽത്താനത്തിൽ നിന്നും ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂവർക്കും നേരേ അക്രമികൾ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് കൺട്രോൾ റൂമിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മുൻ വൈരാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്തെ സിസിടിവി ദൃശൃങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
أحدث أقدم