അമ്മുവിൻെ മരണം…പരാതിയുമായി പിതാവ്…ഒന്നാം പ്രതിയാക്കേണ്ടത്…



പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിൻെ മരണത്തില്‍ സൈക്കാട്രി വിഭാഗം അധ്യാപകൻ സജിയെ ഒന്നാം പ്രതിയാക്കണമെന്ന ആവശ്യവുമായി അമ്മുവിന്‍റെ പിതാവ് സജീവ്. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്കാട്രി വിഭാഗം അധ്യാപകനെതിരെയാണ് പരാതി. പത്തനംതിട്ട ഡി വൈ എസ് പി ക്ക് പരാതി നൽകി. 

അധ്യാപകൻ്റെ സാന്നിധ്യത്തിലാണ് സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതെന്നാണ് പിതാവിൻ്റെ പരാതി. സൈക്കാട്രി വിഭാഗം അധ്യാപകൻ കൗൺസിലിംഗ് അല്ല കുറ്റവിചാരണയാണ് നടത്തിയത് എന്നും പരാതിയിൽ പറയുന്നു
أحدث أقدم