ടേക്കോഫിനിടെ ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ചു; നാലുപേർ മരിച്ചു



ടേക്കോഫിനിടെ ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ച് നാലുപേർ മരിച്ചു. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ മു​ഗ്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മു​ഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച ഹെലികോപ്റ്റർ ശേഷം നിലത്ത് വീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.

പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞുള്ള പ്രദേശത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
أحدث أقدم