പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സി ഐക്ക് കുത്തേറ്റു


ആക്രമണ കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ഹര്‍ഷദിന് കുത്തേറ്റതെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്. മൂന്ന് തവണ എസ്എച്ച്ഓയെ അനന്തു മാരി കുത്തി. എസ്എച്ച്ഓ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.

പന്ത്രണ്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനന്തു. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്.അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തു ആക്രമിച്ചത്.

മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് അനന്തു പൊലീസിന് നേരെ കത്തി വീശിയത്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട് അനന്തു.


أحدث أقدم