പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്,ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ സാധിക്കും, എങ്ങനെയെന്ന് നോക്കാം..






ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്പിനുള്ളില്‍ തന്നെ ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്.
ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ബാഹ്യ സ്‌കാനിങ് ടൂളുകളോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ ആവശ്യമില്ലാതെ ഫോണ്‍ കാമറ ഉപയോഗിച്ച് ഡോക്യുമെന്റ് വേഗത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

വാട്ട്‌സ്ആപ്പ് തുറക്കുക >> ‘+’ ടാപ്പുചെയ്ത് ഡോക്യുമെര്‍ തെരഞ്ഞെടുക്കുക

ഡോക്യുമെന്റ് തെരഞ്ഞെടുത്ത ശേഷം, മൂന്ന് ഓപ്ഷനുകള്‍ കാണാം

1) ഫയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കുക


2) ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക

3) ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക

ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

വാട്‌സ്ആപ്പ് മെസഞ്ചര്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഷെയര്‍ ചെയ്യാം

വാട്ട്‌സ്ആപ്പിന്റെ പുതിയ ഡോക്യുമെന്റ് ഫീച്ചര്‍ നിലവില്‍ ഐഫോണുകളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഉപയോക്താക്കളിലേക്കും എത്തും
أحدث أقدم