ഇതു ഹിന്ദുസ്ഥാനാണ്, ഭൂരിപക്ഷത്തിന്‍റെ ഹിതമനുസരിച്ചാകും ഇന്ത്യ ഭരിക്കപ്പെടുക: അലഹാബാദ് ഹൈക്കോടതി ജഡ്ജി





അലഹാബാദ്: ഭൂരിപക്ഷത്തിന്‍റെ ഹിതമനുസരിച്ചാകും ഇന്ത്യ ഭരിക്കപ്പെടുകയെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ്. ഇതു ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്‍റെ താത്പര്യങ്ങൾ പ്രകാരമാകും രാജ്യം മുന്നോട്ടുപോകുക. പ്രയാഗ്‌രാജിൽ ഏക സിവിൽ കോഡ് സംബന്ധിച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി നിയമം അനുവദിക്കുന്നു എന്നതു കൊണ്ട്, ബഹുഭാര്യാത്വം, മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയവ അംഗീകരിക്കാനാവില്ല. നമ്മുടെ ശാസ്ത്രങ്ങളിലും വേദങ്ങളിലും ദേവതയായി അംഗീകരിക്കപ്പെട്ട ഒരു സ്ത്രീയെ നിങ്ങൾക്ക് അനാദരിക്കാനാവില്ല.

ശൈശവ വിവാഹം, സതി തുടങ്ങിയ സാമൂഹിക തിന്മകൾ ഹിന്ദുമതത്തിലുണ്ടായിരുന്നു. എന്നാൽ റാം മോഹൻ റോയിയെപ്പോലുള്ള പരിഷ്കർത്താക്കൾ ഈ ആചാരങ്ങൾ അവസാനിപ്പിക്കാൻ പോരാടി. മറ്റ് സമുദായങ്ങളും ഇതേ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുമെന്ന് ഹിന്ദുക്കൾ പ്രതീക്ഷിക്കുന്നില്ല.


എന്നാൽ, ഈ രാജ്യത്തിന്‍റെ സംസ്‌കാരത്തെയും മഹത് വ്യക്തികളെയും ദൈവസങ്കൽപ്പങ്ങളെയും അനാദരിക്കരുത്. ചെറു ജീവികളെപ്പോലും കൊല്ലരുതെന്നാണു നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. എന്നാൽ, ചെറുപ്പം മുതൽ മൃഗങ്ങളെ കശാപ്പിനു വിധേയരാക്കുന്നവരിൽ എങ്ങനെ സഹിഷ്ണുതയും അനുകമ്പയുമുണ്ടാകും. ഇന്ത്യ മാതൃരാജ്യമായതുകൊണ്ട് ഒരാൾ ഹിന്ദുവാകില്ല. സ്വന്തം മത വിശ്വാസങ്ങൾക്കപ്പുറത്തും രാജ്യത്തിനു വേണ്ടി സമർപ്പിക്കാൻ തയാറുള്ളവർ മാത്രമാണു ഹിന്ദുക്കളെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم