മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും, കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി ഉൾപ്പെടെയുള്ള യുവാക്കളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു.


 പാലാ എക്സൈസ് റേഞ്ചിന്റെ  പരിധിയിൽ  എക്സൈസ് ഇൻസ്പെക്ടർ 
 ബി ദിനേശിന്റെ നേതൃത്വത്തിൽ ഇന്നലെ (16-12-2024)നടന്ന രാത്രി കാല  പട്രോളിങ്ങിൽ മെത്ത ഫിറ്റാമൈനും, കഞ്ചാവുമായി  യുമായി വ്യത്യസ്ത കേസുകളിലായി രണ്ട്  യുവാക്കളെ പാലാ റെയിഞ്ച്  എക്സൈസ് ടീം അറസ്റ്റ് ചെയ്തു. പാലാ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ  കാണപ്പെട്ട യുവാവിനെ  എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ  ചോദ്യം ചെയ്തു  വരവെ പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇയാളെ EI ദിനേശ് ബി യും സംഘവും സാഹസികമായി പിടികൂടി 0.7.5 ഗ്രാം methamphitamine അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റാണ് ഇയാളിൽ നിന്ന്   പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പൈക്കാട്ട് വീട്ടിൽ സുധിഷ് കുമാർ മകൻ ക്രിസ്റ്റിൻ പി. സ് (22 വയസ്സ്)  പാലാ എക്സൈസ്  ക്രൈം നമ്പര്‍  56/24 U/s 22( a ) of NDPS Act പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടർന്ന് 12 10 am മണിയോടുകൂടി നടന്ന മറ്റൊരു റെയ്‌ഡിൽ മോഷണക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ മീനച്ചിൽ  താലൂക്കിൽ വെള്ളിലാപ്പള്ളി വില്ലേജിൽ രാമപുരം കരയിൽ  പുലിയനാട്ട് വീട്ടിൽ അലക്സ് ജോയ്( 24 വയസ്സ്) എന്ന യുവാവിനെ 
ഗഞ്ചാവുമായി  അറസ്റ്റിലായി. 
 
 റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ്, പ്രിവന്റി വ്  ഓഫീസർ മാരായ രതീഷ് കുമാർ, തൻസീർ, അഖിൽ പവിത്രൻ, സിവിൽ എക്സൈസ് ഓഫീസർ ജയദേവൻ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ടി,എക്സൈസ്ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു
أحدث أقدم