മഹാരാഷ്ട്ര : പിറന്നാള്‍ ദിനത്തില്‍ അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് 15 വയസുകാരന്‍ ആത്മഹത്യ ചെയ്തു.മഹാരാഷ്ട്രയിലെ മിറാജ് നഗരത്തിലാണ് സംഭവം.അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുന്ന സമയത്താണ് വിശ്വജീത് രമേഷ് വീട്ടില്‍ തൂങ്ങി മരിച്ചത്. രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാള്‍ ആഘോഷിച്ചതെന്നും അമ്മയോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അമ്മ അപേക്ഷ നിരസിച്ചു. തുടർന്ന് വീട്ടുക്കാര്‍ വിശ്വജീത്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പിറന്നാള്‍ ദിനത്തില്‍ പുതിയ ഫോണ്‍ വാങ്ങി നൽകിയില്ല.. പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു…
Jowan Madhumala
0