നിരന്തരം സംഘർഷങ്ങൾ; യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടുകോളെജിൽ നിരന്തരമായി ഉണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് പാർട്ടി നടപടി



തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നത് ഉൾപ്പടെ കോളെജിൽ നിരന്തരമായി ഉണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് പാർട്ടി നടപടി. ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ ഈയിടെ എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ ബന്ദിയാക്കി മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐക്കെതിരായ പരാതി പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയതോടെയാണ് പാർട്ടി കർശനമായ നടപടിയെടുത്തത്. ഭിന്നശേഷിക്കാരനായ ബിരുദ വിദ‍്യാർഥി മുഹമ്മദ് അനസിനെയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്.


എസ്എഫ്ഐയിലെ തന്നെ അംഗം കൂടിയാണ് അനസ്. പാർട്ടി പരിപാടിയുടെ ഭാഗമായി കൊടിയും തോരണങ്ങളും കെട്ടാൻ അനസിനോട് എസ്എഫ്ഐ പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ കാലിന് സ്വാധീന കുറവുള്ള കാര‍്യം പറഞ്ഞപ്പോൾ മർദിച്ചെന്നായിരുന്നു അനസിന്‍റെ പരാതി. അനസിന് പുറമേ ലക്ഷദീപ് സ്വദേശിയായ വിദ‍്യാർഥിയെയും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. അനസിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു.
أحدث أقدم