മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് ദേവനന്ദ. കുട്ടിത്താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ദേവനന്ദയുടെ കാലിൽ പ്രായമായ ഒരാൾ തൊട്ടു വന്ദിക്കുന്നതാണ് വീഡിയോ.സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാനാണ് ദേവനന്ദ എത്തിയത്. താരം നടന്നു വരുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ എത്തി കാലിൽ തൊട്ടു വന്ദിക്കുകയായിരുന്നു. ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ് സാക്ഷരകേരളത്തിൽ ഇപ്പോൾ ഉള്ളത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.