പോലീസ് വേഷത്തിൽ റോഡിലിറങ്ങി ഷൈൻ ടോം ചാക്കോ; പരിശോധനയാണെന്ന് കരുതി സഡൻ ബ്രേക്ക് യുവാവിന് ബൈക്കിൽ നിന്ന് വീണു പരിക്ക്





എടപ്പാളില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.

പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക് പിടിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ യുവാവിനെ ഷൈനും അണിയറപ്രവർത്തകരും ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ ഷൈൻ ടോം ചാക്കോയുടെ സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ യുവാവ് തെന്നിവീഴുകയായിരുന്നു. ഈ സമയത്താണ് വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായത്. ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും സമീപവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനകള്‍ക്ക് ശേഷം യുവാവിനൊപ്പം സെല്‍ഫിയും എടുത്താണ് ഷൈൻ ടോം ചാക്കോ ലൊക്കേഷനിലേക്ക് മടങ്ങിയത്. ഷൈൻ ടോമിന് പുറമെ വിൻസി അലോഷ്യസ്, ദീപക് പറമ്ബോല്‍ എന്നിവരും സൂത്രവാക്യത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്കിലെ പ്രമുഖ സിനിമാ നിർമാണ കമ്ബനിയായ സിനിമാബണ്ടി മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. പുതുമുഖം യുജീൻ ജോസ് ചിറമ്മേല്‍ ആണ് തിരക്കഥയും സംവിധാനവും.


أحدث أقدم