പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം...


പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിലെത്തിയ യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. റോഡില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്. ഇയാളെ ഉടൻ തന്നെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. 30 വയസു തോന്നിക്കുന്ന യുവാവാണ് തീകൊളുത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

ഇയാളുടെ കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൂടാതെ ഒരു ബാഗ് സംഭവസ്ഥലത്ത് വെച്ചതായി ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്. കുറിപ്പിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്. പൊള്ളല്‍ ഗുരുതരമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

أحدث أقدم