രാഹുൽ ​ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി വനിതാ എംപി...



ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാർമെന്റിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുൽ ​ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്ന് പരാതി നൽകി വനിതാ എംപി. നാ​ഗാലാൻഡിൽ നിന്നുള്ള ഫാ​ഗ്നോൻ കൊന്യാക് ആണ് ഈ ആരോപണമുന്നയിച്ച് രാജ്യസഭാ ചെയർമാന് പരാതി നൽകിയത്. പാർലമെന്റ് കവാടത്തിൽ ബിജെപിയും കോൺ​ഗ്രസും പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ​ഗാന്ധി തന്നോട് ചേർന്ന് നിന്നെന്നും ഒരു സ്ത്രീ എന്ന നിലയിൽ അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമാണ് ഫാ​ഗ്നോൻ കൊന്യാകിന്റെ പരാതി.

ഒരു പ്ലക്കാർഡും കൈയ്യിലേന്തി ഞാനവിടെ നിൽക്കുകയായിരുന്നു, മറ്റ് പാർട്ടികളിലെ എംപിമാർക്ക് കടന്നുപോകാൻ സെക്യൂരിറ്റി ജീവനക്കാർ വഴിയൊരുക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ്, പ്രതിപക്ഷ നേതാവായ രാഹുൽ ​ഗാന്ധി ജി മറ്റ് കോൺ​ഗ്രസ് അം​ഗങ്ങൾക്കൊപ്പം എന്റെയടുത്തേക്ക് വന്ന് നിന്നത്. അവർക്ക് പോകാനായി തയ്യാറാക്കിയ വഴിയിലൂടെ പോവുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം എന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്റെ ശരീരത്തോട് ചേർന്നാണ് നിന്നത്. ഒരു വനിതാ എംപി എന്ന നിലയിൽ അതെനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കി. ഫാ​ഗ്നോൻ കൊന്യാക് രാജ്യസഭാ ചെയർമാന് നൽകിയ കത്തിൽ പറയുന്നു.
أحدث أقدم