പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു




പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
أحدث أقدم