പാമ്പാടി കുറ്റിക്കൽ തോട്ടക്കാട് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി



✒️ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി കുറ്റിക്കൽ തോട്ടക്കാട് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ വെള്ളം കയറി ഇവരെ മുൻ പഞ്ചായത്ത് വൈ: പ്രസിഡൻറ് അഡ്വ.സിജു കെ.ഐസക്കിൻ്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ( 11:15 pm ) ന്  ഇരുവശത്തും റോഡ് ബ്ലോക്ക് ചെയ്ത് അപകട മുന്നറിയിപ്പ് നൽകി വാഹനങ്ങൾ തിരിച്ചുവിട്ടു കൊണ്ട് ഇരിക്കുകയാണ് 
ഇനിയും മഴ തുടർന്നാൽ മറ്റ് ഭാഗത്തു കൂടി വെള്ളം കയറാൻ സാധ്യത ഉണ്ട് 
അതേസമയം പാമ്പാടിയിലെ വിവിധ സ്ഥലങ്ങളിലെ തോടുകളിൽ വെള്ളം ക്രമാതീതമായി ഉയരുകയാണ്
أحدث أقدم