തിരുവനന്തപുരത്ത് വിമാനങ്ങളെ വട്ടം ചുറ്റിച്ച് പട്ടം.. താഴെയിറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി വിമാനം…


തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പട്ടം കറങ്ങി നടന്നതിന് പിന്നാലെ വിമാനഗതാഗതത്തിന് തടസ്സം. ആറുവിമാനങ്ങളുടെ വഴിയാണ് കറങ്ങി നടന്ന പട്ടം തടസ്സപ്പെടുത്തിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് 200 അടിയോളം മുകളിലായിയാണ് പട്ടം പറന്നത് . മണിക്കുറോളം വ്യോമ​ഗതാ​ഗതം തകിടം മറിച്ചാണ് പട്ടം പറന്ന് ഉയർന്നത്. ഇതേ തുടർന്ന് നാല് വിമാനങ്ങൾ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു.

വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറന്നതിനെ തുടർന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാ സേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചും. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും പട്ടത്തെ താഴെ ഇറക്കാൻ ആർക്കും കഴിഞ്ഞില്ല.പിന്നീട് പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ചതോടെ വ്യോമഗതാഗതം പുനസ്ഥാപിച്ചു.
أحدث أقدم