വാഹനാപകടങ്ങളിൽ നടുക്കംരേഖപ്പെടുത്തി ഹൈക്കോടതി...!!


കൊച്ചി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. കോടതിയുടെ ശോചനീയാവസ്ഥയും കോടതി പരാമർശിച്ചു. കോഴിക്കോട് റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികളായ പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ബീച്ച് റോഡിൽ സാഹസികമായി കാർ ചേസ് ചെയ്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ വടകര കടമേരി സ്വദേശി ടി.കെ. ആല്‍വിന്‍(20) ആണ് മരിച്ചത്. വെളളിയാഴ്ച വാദം കേൾക്കലിനിടെ ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് മുരളീകൃഷ്ണനും അടങ്ങുന്ന ബെഞ്ചാണ് അപകടങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയത്.
أحدث أقدم