സ്വർണത്തിന് വീണ്ടും വില കുറഞ്ഞു...


പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. തുടർച്ചയായുണ്ടായ ഏറ്റകുറച്ചിലുകൾക്ക് ശേഷം തുടർച്ചയായ നാലാം ദിവസം വിപണിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് തെളിയിക്കുന്ന 0 വിപണിയിൽ പ്രകടമായിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിന് ഇന്ന് 56,720 രൂപയാണ് വില. ഇന്നലെ ഒരു പവന് 56,800 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. ഇതിനിടെയാണ് ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,090 രൂപയാണ്. ഇന്ന് സ്വർണത്തിന് 10 രൂപയാണ് ​ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
أحدث أقدم