ഇപിയുടെ അത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്ന്




കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഡിസിയുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാഗങ്ങള്‍ ചോര്‍ന്നത്. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം പുറത്തേക്ക് പോയത്. എന്നാല്‍ ഇത് ഇപി എഴുതിയ ആത്മകഥയാണോ എന്നതില്‍ വ്യക്തതയില്ല.


വിഷയം പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യമായതിനാല്‍ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ താന്‍ പരഞ്ഞത് ശരിയായില്ലേ എന്ന പ്രതികരണവുമായി ഇപി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തു.താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞത്. ആത്മകഥ ചോര്‍ന്നത് ഡി സി ബുക്‌സില്‍ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണെന്നും ഇപി ചോദിച്ചു. വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും എല്ലാ പോലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികരിച്ചു.

أحدث أقدم