തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷന്റെ അമെച്ചർ നാടകമത്സരം 20,21 തീയതികളിൽ നടക്കും. തിരുവല്ല സെയന്റ് ജോൺസ് ഹാളിൽ ദിവസവും വൈകിട്ട് അഞ്ച് മുതൽ അമെച്ചർ നാടകമത്സരം അരങ്ങേറും.
മത്സരത്തിനായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 45 നാടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടെണ്ണമാണ് രംഗത്തെത്തുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന്ന് 50000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 25000 രൂപയും ലഭിക്കും.
20-ന് വൈകിട്ട് നാലിന് നാടകകൃത്ത് സി എൽ ജോസ് ഉദ്ഘാടനം ചെയ്യും. മജിഷ്യൻ സാമ്രാജ് മുഖ്യാതിഥിയാകും. നാടകോത്സവത്തിനുള്ള പ്രവേശനം സൗജന്യമാണ്.
മാർത്തോമ്മാ കോളേജ് വിദ്യാർത്ഥികൾ വരച്ച നാടകാചാര്യന്മാരുടെ ഛായ ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. ഫാണ്ടേഷൻ ചെയർമാൻ ബ്ലസി, സെക്രട്ടറി എസ് കൈലാസ്, പ്രൊഫ. സി എ വർഗീസ്, സജൻ വർഗീസ്, സജി എം മാത്യു, സുരേഷ് കാവുംഭാഗം എന്നിവർ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.