ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. ഡിപിസി കൂടാൻ വൈകിയതു കൊണ്ടാണ് ഉത്തരവ് വൈകിയത്. വാർത്ത കേട്ടാൽ തോന്നും ഒരാൾക്കെതിരെ മാത്രമാണ് നടപടിയെന്ന്. വേറെ ഒരു തരത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. വാർത്ത വന്നത് ദുരുദ്ദേശത്തോടെയാണെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.
പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസ്: എക്സൈസ് കമ്മീഷണർക്ക് സ്ഥലമാറ്റം, പ്രതികരിച്ച് മന്ത്രി എംബി രാജേഷ്
Kesia Mariam
0
Tags
Top Stories