പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ക്രിസ്തുമസ്സ് വിരുന്നിൽ പങ്കെടുത്ത് യാക്കോബായ സഭ നിയുക്ത കാതോലിക്ക




ഡൽഹി :പ്രധാനമന്ത്രിയുടെ സത്യാവസ്ഥയിൽ നടന്ന ക്രിസ്തുമസ് വിരുന്നിൽ യാക്കോബായ സുറിയാനി സഭ നിയുക്ത കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ജോസഫ് മോർഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പങ്കെടുത്തു. മന്ത്രി ജോർജ് കുര്യനാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ ക്രിസ്ത്യൻ സഭാ മേലധ്യക്ഷൻ മാർക്കൊപ്പമാണ് നിയുക്ത കാതോലിക്ക പങ്കെടുത്തത്.
യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പല കേസുകളുടെയും വാദം നിർണ്ണായക ഘട്ടത്തിലാണ്. നിയുക്ത കാതോലിക്കയായി ഡോ. ജോസഫ് മാർ ഗ്രീഗോറിയോസിനെ തിരഞ്ഞെടുത്തതിന് ശേഷം അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടിയാണ് ക്രിസ്തുമസ് വിരുന്ന്




أحدث أقدم