മൻമോഹൻ സിങിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു.എളിയ സ്ഥലങ്ങളിൽ നിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദ​ഗ്ധനായി ഉയർന്നുവെന്നും മോദി എക്സിൽ കുറിച്ചു.ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ്. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.

ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92ആം വയസ്സിലാണ് മരണം സഭവിച്ചത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു അദ്ദേഹം.

أحدث أقدم